മാതാ അമൃതാനന്ദമയില്‍ നിന്ന് അനുഗ്രഹം തേടുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

നൂറ് ഏക്കറില്‍ കാലാപൂരില്‍ അമൃത ആശുപത്രി വരുന്നു

ആശുപത്രിക്കൊപ്പം നഴ്‌സിങ് കോളെജും സ്ഥാപിക്കും

Mumbai Correspondent

നവിമുംബൈ: പന്‍വേലിനടുത്ത് കാലാപുരില്‍ ആരംഭിക്കുന്ന ആശുപത്രി മാതാ അമൃതാനന്ദമയിയുടെ കാരുണ്യത്തിന്റെ മറ്റൊരു ഉത്തമ മാതൃകയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ സന്ദര്‍ശന വേളയില്‍ അദ്ദേഹം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

എക്കാലത്തും അമ്മയുടെ അനുഗ്രഹം മഹാരാഷ്ട്രയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു. കാലാപുരില്‍ മാതാ അമൃതാനന്ദമയീമഠം ആരംഭിക്കുന്ന പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി അമ്മ മഹാരാഷ്ട്രാ ജനതയ്ക്ക് നല്‍കുന്ന അനുഗ്രഹമാണ്. കാലാപുരില്‍ നൂറില്‍പ്പരം ഏക്കറില്‍ ആരംഭിക്കുന്ന ആധുനിക ആതുരശുശ്രൂഷാലയം രോഗി പരിചരണത്തിന് ഉത്തമമാതൃകയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാപുരിലെ ആശുപത്രിക്കൊപ്പം നഴ്സിങ് കോളെജ്, എന്‍ജിനിയറിങ് കോളെജ് എന്നിവയും ഉണ്ടാവും. മഹാരാഷ്ട്രാ വനംവകുപ്പ് മന്ത്രി ഗണേശ് നായിക് മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.