കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു
നവിമുംബൈ : കൈരളി സിബിഡിയുടെ നേതൃത്വത്തില്‍ വിപുലമായ കേരള പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ 1 ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ 6:30 വരെയാണ് പരിപാടികള്‍. ബേലാപ്പൂരിലെ സിബിഡി ഹാളിലാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനും പ്രഭാഷകനുമായ ഇ.പി. സജീവന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ചടങ്ങില്‍ കൈരളി സിബിഡി പ്രസിഡന്‍റ് ജി. കോമളന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഇ. രാംദാസന്‍ സ്വാഗത പ്രസംഗവും ട്രഷറര്‍ ബിനു പാപ്പച്ചന്‍ കൃതജ്ഞതയും രേഖപ്പെടുത്തും.