അംബര്‍നാഥില്‍ കേരളപ്പിറവി ദിനാഘോഷം
മുംബൈ: ഭാഷയുടെയും സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദിയായി അംബര്‍നാഥില്‍ കേരളപ്പിറവി ആഘോഷം വര്‍ണാഭമായി. വ്യത്യസ്ത ആശയങ്ങളിലും പ്രവര്‍ത്തന മേഖലകളിലും പ്രവര്‍ത്തിക്കുന്ന 19 മലയാളി സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ച ഫെഡറേഷന് ഓഫ് അംബര്‍നാഥ് മലയാളി അസോസിയേഷന്‍സ് സംഘടിപ്പിച്ച രണ്ടാമത് കേരളപ്പിറവി ദിനാഘോഷം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി.
അംബര്‍നാഥിലെ ധര്‍മ്മവീര്‍ ആനന്ദ് ദിഘെ നാട്യമന്ദിറില്‍ 'കേരളീയ മാമാങ്കം' എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം പ്രാദേശിക എംഎല്‍എ ബാലാജി കിണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചിത്തിര വിജയന് അധ്യക്ഷത വഹിച്ചു. അംബര്‍നാഥ് നഗരസഭാ അധ്യക്ഷ തേജസ്വിനി കരജുലെ, ക്രിസ്റ്റി ക്ലാസസിന്റെ പ്രിന്‍സിപ്പല്‍ ക്രിസ്റ്റഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനാ കണ്‍വീനര്‍ കൃഷ്ണകുമാര്‍ ബി. മേനോന് സ്വാഗതം ആശംസിച്ചു.
ജനറല്‍ സെക്രട്ടറി ടി.വി. രതീഷ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി അനില്‍കുമാര്‍ പിള്ള നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി 19 മലയാളി സംഘടനകളുടെ പ്രതിനിധികളെ സ്നേഹോപഹാരം നല്കി ആദരിച്ചു