കിം രാഗലയ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍

 
Mumbai

കിം രാഗലയ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മരണാനന്തര ബഹുമതിയായി സലീല്‍ ചൗധരിക്ക് പുരസ്‌കാരം

Mumbai Correspondent

മുംബൈ: രാഗലയയും കേരളാ ഇന്‍ മുംബൈയും സംയുക്തമായി നടത്തി വരുന്ന കിം രാഗലയ എക്‌സലന്‍സ് പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ സലീല്‍ ചൗധുരിക്ക് മരണാനന്തര ബഹുമതിയായി നല്‍കി. അദ്ദേഹത്തിന് വേണ്ടി മകനും സംഗീത സംവിധായകനുമായ സാന്‍ജോയ് ചൗധുരി ഏറ്റുവാങ്ങി.

രാധിക നായരുടെ മോഹിനിയാട്ടം പ്രകടനത്തോടെ ആരംഭിച്ച പരിപാടിയില്‍ സലീല്‍ ചൗധുരി ഈണം നല്‍കിയ ഗാനങ്ങള്‍ മുംബൈയിലെ പ്രഗത്ഭ ഗായികാ ഗായകന്മാരായ ഐഡിയ സ്റ്റാര്‍ റണ്ണറപ്പ് പ്രീതി വാരിയര്‍, ഫ്‌ലവേഴ്‌സ് മ്യൂസിക് സീസണ്‍ 5 വിജയി ശിവശങ്കര്‍ കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ചു.

തുടര്‍ന്നു കേരളാ ഇന്‍ മുംബൈ എക്‌സലെന്‍സ് അവാര്‍ഡുകള്‍ നിരവധി മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികളായ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എം. കെ.നവാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാതൃഭൂമി മുംബൈ ബ്യൂറോ ചീഫ് എന്‍. ശ്രീജിത്ത്, വ്യവസായിയും കവിയിത്രിയുമായ ശശികല പണിക്കര്‍, പ്രമുഖ നര്‍ത്തകി നിഷാ ഗില്‍ബര്‍ട്ട്, വിദ്യാഭ്യാസ രംഗത്തെ യുവ സംരംഭകന്‍ ബിജോയ് ഉമ്മന്‍, എന്നിവര്‍ക്കു നല്‍കി ആദരിച്ചു.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

ഗണപതി പന്തലില്‍ വൈദ്യുതാഘാതം; എട്ടു വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം