കടത്തനാട് കുടുംബ കൂട്ടായ്മ ഓണാഘോഷം നടത്തി

 
Mumbai

കടത്തനാട് കുടുംബ കൂട്ടായ്മ ഓണാഘോഷം നടത്തി

രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി

Mumbai Correspondent

നവിമുംബൈ: കടത്തനാട് കുടുംബ കൂട്ടായ്മ മുംബൈയുടെ ഓണാഘോഷ പരിപാടിയായ 'കുടുംബസമേതം കെ.കെ.കെ 2026' ജനപങ്കാളിത്തത്തോടും വൈവിധ്യമാര്‍ന്ന പരിപാടികളോടും കൂടെ ആഘോഷിച്ചു. മുംബൈയിലെ പ്രവാസി മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി. സാംസ്‌കാരിക സമ്മേളനം എല്‍മാക്ക് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ സുധീഷ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരിപാടിയില്‍ മലബാര്‍ ശൈലിയിലുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ഓണസദ്യയായിരുന്നു പ്രധാന ആകര്‍ഷണം. പരമ്പരാഗത വിഭവങ്ങള്‍ക്ക് പുറമെ നോണ്‍-വെജ് വിഭവങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ഓണസദ്യ.