കുര്യാക്കോസ് മാര്‍ യൗസേബിയോസ്

 
Mumbai

കുര്യാക്കോസ് മാര്‍ യൗസേബിയോസ് മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്ത

ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്കാണ് മെത്രാപ്പോലീത്തയുടെ ചുമതല

Mumbai Correspondent

മുംബൈ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി കുര്യാക്കോസ് മോര്‍ യൗസേബയോസിനെ സഭയുടെ എപിസ്‌കോപ്പല്‍ സുന്നഹദോസ് നിയമിച്ചു. ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്കാണ് മെത്രാപ്പോലീത്തയുടെ ചുമതല. നിലവില്‍ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തായും യുഎഇയുടെ പാത്രിയര്‍ക്കല്‍ വികാരിയും ആണ്.

തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയായി കുര്യാക്കോസ് മോര്‍ തെയോ ഫിലോസിനെയും അങ്കമാലി മേഖലയില്‍ മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തായേയും സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന് പ്രസിഡണ്ടായി ഏലിയാസ് മോര്‍ യുലിയോസ് മെത്രാപ്പോലീത്തായേയും നിയമിച്ചു.

മൂവാറ്റുപുഴയിലെ' മാ ബുഗിലെ മോര്‍ പീലക്‌സിനോസ്' ദയറാ തലവന്‍ ഗബ്രിയേല്‍ റംബാനെ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയായി വാഴിക്കുവാനും സുന്നഹദോസ് തീരുമാനിച്ചു. സഭയുടെ സെക്രട്ടറിയും ട്രസ്റ്റ് യുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച കമാന്‍ഡര്‍ ടി.പി. മാത്യുവിന്‍റെ നിര്യാണത്തില്‍ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം