ബോംബെ കേരളീയ സമാജം ഓണാഘോഷം 6ന്

 
Mumbai

ബോംബെ കേരളീയ സമാജം ഓണാഘോഷം 6ന്

കേരള ഗവര്‍ണര്‍ മുഖ്യാതിഥിയാകും

Mumbai Correspondent

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 6ന് രാവിലെ 9.30 മുതല്‍ സയണ്‍ മാനവസേവാ ഹാളില്‍ നടക്കും.കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

മാട്ടുംഗ പൊലീസ് സ്റ്റേഷന് സമീപമാണ് വേദി. സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ച് 'വിശാല കേരളം' പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും സമാജത്തിന്റെ മുന്‍കാല മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും നടക്കും.

സമാജം അംഗങ്ങളും നൃത്തവിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്കൊപ്പം പന്‍വേല്‍ നാട്യാഞ്ജലി ആര്‍ട്‌സ് ആൻഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പ്പവും അരങ്ങേറും. പരീക്ഷകളില്‍ മികച്ച വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെ ആദരിക്കും. പൂക്കളം, താലപ്പൊലി, ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകും. ഫോണ്‍: 8369349828

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

രണ്ട് പെൺമക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിക്കെതിരേ കേസെടുത്ത് പൊലീസ്

രാമക്ഷേത്ര ട്രസ്റ്റിന് പുതിയ സിഇഒ; മൂന്ന് പേരുടെ പട്ടിക കൈമാറി, അന്തിമ തീരുമാനം ബുധനാഴ്ച

പ്രിയദർശിനിയുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന് ശുപാർശ; റിപ്പോർട്ട് സമർപ്പിച്ചു

ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയുമായി കൂടിക്കാഴ്ച നടത്തി നിർമലാ സീതാരാമൻ