പന്‍വേല്‍ മലയാളി സമാജം ഓണാഘോഷം നടത്തി

 
Mumbai

പന്‍വേല്‍ മലയാളി സമാജം ഓണാഘോഷം നടത്തി

ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി

Mumbai Correspondent

നവിമുംബൈ: പന്‍വേല്‍ മലയാളി സമാജം ഓണാഘോഷം നടത്തി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരുന്നതിനുമുള്ള വേദിയായി ഓണാഘോഷം മാറി. സമാജം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

പന്‍വേല്‍ മാഥേരന്‍ റോഡിലെ കാക്കാജി നിവാടിയില്‍ രാവിലെ 10ന് ആരംഭിച്ച ആഘോഷത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തു. മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും ഓണത്തിന്റെ കൂട്ടായ്മാ സന്ദേശവും ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലായിരുന്നു പരിപാടികള്‍ ക്രമീകരിച്ചത്.

മ്യൂസിക് റിയാലിറ്റി ഷോ താരങ്ങളായ കുമാരി ദേവനശ്രിയയും ശിവ് ശങ്കര്‍ കൃഷ്ണയും നയിച്ച സംഗീതവിരുന്ന് ആഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി.

സമാജം പ്രസിഡന്റ് ടി. എന്‍. ഹരിഹരന്‍, സെക്രട്ടറി സണ്ണി മാത്യു, ജനറല്‍ കണ്‍വീനര്‍ സതീഷ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.