വിഷു ആഘോഷം

 
Mumbai

ബോംബെ കേരളീയ സമാജം വിഷു ആഘോഷം 25ന്

വിശാലകേരളം പ്രസിദ്ധീകരണവും നടത്തും

Mumbai Correspondent

മുംബൈ: ബോംബെ കേരളീയ സമാജത്തിന്‍റെ നേതൃത്വത്തില്‍ വിഷു ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. 25ന് വൈകിട്ട് 6 മുതല്‍ പരിപാടികൾ ആരംഭിക്കും. ആഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളാല്‍ സമൃദ്ധമാകും.

ചടങ്ങിനോടനുബന്ധിച്ച് 'വിശാലകേരളം' പ്രസിദ്ധീകരണത്തിന്റെ റിലീസ് ചടങ്ങും പ്രത്യേക കലാസന്ധ്യയും അരങ്ങേറും. അതിഥിയായി ജഹാംഗിര്‍ ആര്‍ട്ട് ഗാലറി സെക്രട്ടറി കെ.ജി. മേനോന്‍ പങ്കെടുക്കും.

ഫ്ളവേഴ്സ് ടിവി സീസണ്‍ 5 ടൈറ്റില്‍ ജേതാവായ ശിവശങ്കര്‍ കൃഷ്ണയെ ചടങ്ങില്‍ ആദരിക്കും. മാട്ടുംഗയിലെ കേരള ഭവനത്തില്‍ സ്ഥിതി ചെയ്യുന്ന നവതി മെമ്മോറിയല്‍ ഹാളിലാണ് വേദി.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി