ലീല സർക്കാർ

 
Mumbai

വിവർത്തന സാഹിത്യത്തിലെ നിറസാന്നിധ്യം; ലീല സർക്കാരിനെ ന്യൂ ബോംബെ കേരളീയ സമാജം ആദരിക്കുന്നു

സാഹിത്യ അക്കാഡമി ജേതാവായ വിവർത്തക ലീല സർക്കാരിന്‍റെ സമഗ്ര സംഭാവനകൾക്ക് ആദരം; ജൂൺ 14ന് നെരൂൾ സമാജം ഹാളിൽ ന്യൂ ബോംബെ കേരളീയ സമാജം ചടങ്ങ് സംഘടിപ്പിക്കുന്നു

Mumbai Correspondent

നവി മുംബൈ: കേന്ദ്ര കേരള സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ നേടിയ പ്രശസ്ത വിവർത്തക ലീല സർക്കാരിനെ ആദരിക്കാൻ ന്യൂ ബോംബെ കേരളീയ സമാജം തയാറെടുക്കുന്നു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ആദരം. ജൂൺ 14-ന് ഞായറാഴ്ച വൈകിട്ട് 5.00 മണിക്ക് നെരൂൾ സമാജം ഹാളിലാണ് ചടങ്ങ്.

മലയാളത്തിൽ നിന്ന് ബംഗാളിയിലേക്കും, ബംഗാളിയിൽ നിന്ന് മലയാളത്തിലേക്കും നിരവധി കൃതികൾ വിവർത്തനം ചെയ്ത ലീല സർക്കാർ വിവർത്തന സാഹിത്യത്തിലെ വേറിട്ട ശബ്ദമാണ്. ഇതിനോടകം തന്നെ 105 ബംഗാളി കൃതികൾ അവർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

നോവലിസ്റ്റ് ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എസ്. ഹരീഷ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. 'മലയാള സാഹിത്യത്തിന് പരിഭാഷയുടെ സംഭാവന' എന്ന വിഷയത്തിലായിരിക്കും അദ്ദേഹം സംസാരിക്കുക.

ന്യൂ ബോംബെ കേരളീയ സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പ് അധ്യക്ഷനാകുന്ന ചടങ്ങിൽ, ലീല സർക്കാരിന്‍റെ വിവർത്തന കൃതികളെ സി.പി. കൃഷ്ണകുമാർ പരിചയപ്പെടുത്തും. എൻ. ശ്രീജിത്ത് ആശംസകൾ അർപ്പിക്കും.

പ്രമുഖ എഴുത്തുകാരിയെ ആദരിക്കുന്ന ചടങ്ങിലേക്ക് എല്ലാ സാഹിത്യ പ്രേമികളെയും ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9769824939, 9702433394 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

'മർദനം മനഃപൂർവമല്ല, ഔദ്യോഗിക കൃത്യനിർവഹണം'; ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ സന്ദീപ്

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ

വീണ്ടും ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഹോർമുസ് അടച്ചു|Video