റെയില്‍വേ സ്റ്റാളുകളില്‍ ഭക്ഷണ വില കൂടും; ജൂൺ 1 മുതൽ പുതുക്കിയ നിരക്ക്

 
Mumbai

റെയില്‍വേ സ്റ്റാളുകളില്‍ ഭക്ഷണ വില കൂടും; ജൂൺ 1 മുതൽ പുതുക്കിയ നിരക്ക്

റഗ്ഡ പാവിന്‍റെ വില 20 രൂപയില്‍നിന്ന് 25 രൂപയായി ഉയരും

Mumbai Correspondent

മുംബൈ: ജൂണ്‍ ഒന്നുമുതല്‍ മധ്യറെയില്‍വേ സ്റ്റേഷനുകളില്‍ ലഘുഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരും. വടാപാവിന്‍റെയും സമൂസയുടെയും വില 20 രൂപയായി വര്‍ധിക്കും. ഒരു പാവിന്‍റെ വില മൂന്ന് രൂപയില്‍നിന്ന് അഞ്ച് രൂപയായി വര്‍ധിക്കും.

പുതുക്കിയ നിരക്ക് ചാര്‍ട്ട് പ്രകാരം, റഗ്ഡ പാവിന്‍റെ വില 20 രൂപയില്‍നിന്ന് 25 രൂപയായി ഉയരും. അതേസമയം, ഉസല്‍പാവിന്‍റെ വില 20 രൂപയില്‍നിന്ന് 25 രൂപയായി ഉയരും. ഭേല്‍, ചട്ണി ഭേല്‍ എന്നിവയ്ക്ക് യഥാക്രമം 25 രൂപയും 30 രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്നുമുതല്‍ മധ്യറെയില്‍വേ സ്റ്റേഷനുകളിലുടനീളം പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേ ഇടയ്ക്കിടെ നടത്തുന്ന കാറ്ററിങ് സേവനങ്ങളുടെ അവലോകനത്തിന്റെ ഭാഗമാണ് ഈ പരിഷ്‌കരണം. നിരക്കുകള്‍ പുതുക്കുന്നതിനൊപ്പം, സ്റ്റേഷനുകളിലെ കാറ്ററിങ് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും