മലയാളി പ്രീമിയര്‍ ലീഗ് എംഎല്‍എ രാജേഷ് മോറെ ഉദ്ഘാടനം ചെയ്തു

 
Mumbai

മലയാളി പ്രീമിയര്‍ ലീഗ് രാജേഷ് മോറെ എംഎല്‍എ ഉദ്ഘാടനം ചെയ്തു

മഹാരാഷ്ട്രയിലെ വിവിധ മലയാളി ക്രിക്കറ്റ് ടീമുകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്

Mumbai Correspondent

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച മലയാളി പ്രീമിയര്‍ ലീഗ് രാജേഷ് മോറെ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റ് താരം സുധിഷ് നായര്‍ വിശിഷ്ടാതിഥിയായിരുന്നു. മഹാരാഷ്ട്രയിലെ വിവിധ മലയാളി ക്രിക്കറ്റ് ടീമുകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

പേട്രണ്‍ ഡോ ഉമ്മന്‍ ഡേവിഡ് ടീമുകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മലയാളി കായിക താരങ്ങള്‍ക്കായി ഇത്തരമൊരു മത്സര വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്‍റ് റോയ് ജോണ്‍ മാത്യു പറഞ്ഞു. ബിജു രാജന്‍, ആന്റണി ഫിലിപ്പ് എന്നിവരാണ് ക്രിക്കറ്റ് റണ്ണിംഗ് കമന്ററി.

മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരവേദിയില്‍ മന്ത്രി പ്രതാപ് സര്‍നായിക്, എംഎല്‍എ രവീന്ദ്ര ചവാന്‍, സ്ഥലം കോര്‍പറേറ്റര്‍മാര്‍ കൂടാതെ വിവിധ സമാജം ഭാരവാഹികളും പങ്കെടുക്കും.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ