സാഹിത്യ ചര്‍ച്ച നടത്തി

 
Mumbai

സാഹിത്യ ചര്‍ച്ച നടത്തി

പ്രേംകുമാറിനെ ആദരിച്ചു

Mumbai Correspondent

മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ച നടത്തി. ലളിത മേനോന്‍ അധ്യക്ഷത വഹിച്ചു. ഗായകനും, നാടകപ്രവര്‍ത്തകനുമായ പ്രേംകുമാറിന്‍റെ ഓര്‍മകളിലൂടെ എന്ന ആത്മകഥ ഗ്രന്ഥം ചര്‍ച്ച ചെയ്തു.

കല്യാണ്‍ സാംസ്‌കാരിക വേദിയില്‍ പ്രേംകുമാറിനെ സമാജം ഈസ്റ്റ് കല്യാണ്‍ കേരള സമാജം പ്രസിഡന്‍റ് ലളിത മേനോന്‍ പൊന്നാട നല്‍കി ആദരിച്ചു. കെ. രാജന്‍ പുസ്തകാവലോകനം നടത്തി.

പ്രേംകുമാറിന്‍റെ ശിഷ്യന്മാരായ അനിരുദ്ധ്, അശ്വിന്‍ എന്നിവര്‍ പ്രേംകുമാറിന്‍റെ ചലച്ചിത്ര-നാടക ഗാനങ്ങള്‍ ആലപിച്ചു. കാട്ടൂര്‍ മുരളി, പി. വിശ്വനാഥന്‍, സന്തോഷ് സാരഥി, അനില്‍ പ്രകാശ്, പ്രമോദ് പണിക്കര്‍, ബാബു ശ്രീകാര്യം, ലിനോദ് വര്‍ഗീസ്, അഴകേശന്‍ അച്യുതന്‍, ശങ്കരനാരായണന്‍, അമ്പിളി കൃഷ്ണകുമാര്‍, വി. കെ. ശശീന്ദ്രന്‍, വിജയകുമാര്‍, ടി. കെ. രാജേന്ദ്രന്‍, സവിത മോഹന്‍, ദീപ വിനോദ് കുമാര്‍, അശോകന്‍ നാട്ടിക, കെ. വി. എസ്. നെല്ലുവായ്, സന്തോഷ് പല്ലശ്ശന തുടങ്ങിയവര്‍ പ്രസംഗിച്ചു.

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

സഞ്ജുവും ബുംറയും തിരിച്ചെത്തി; അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം റെഡി

38 തദ്ദേശ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ