ലോക് കല്യാണ്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 6ന്

 
Mumbai

ലോക് കല്യാണ്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം

പൂക്കളമത്സരം 5ന്

Mumbai Correspondent

കല്യാണ്‍: ലോക് കല്യാണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 6 ഞായറാഴ്ച കല്യാണില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ആത്മാരാം നഗര്‍, ലോക്ഗ്രാമിലെ ദര്‍ശന്‍ മാരേജ് ഹാളിലാണ് ഓണാഘോഷ പരിപാടികള്‍. കലോത്സവം, സാംസ്‌കാരിക സമ്മേളനം, മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, മാവേലി വരവേല്‍പ്പ്, ഓണസദ്യ, സമ്മാനവിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ഓണാഘോഷത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 5 ശനിയാഴ്ച പൂക്കളമത്സരം നടക്കും. ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 5 വരെ ലോക് കോംപ്ലക്‌സില്‍ നടക്കുന്ന മത്സരത്തില്‍ പരമാവധി ടീമുകളുടെ പങ്കാളിത്തമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

വിജയികള്‍ക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ സമ്മാനവും പ്രോത്സാഹന സമ്മാനമായി 600 രൂപയും നല്‍കും. വിധികര്‍ത്താക്കള്‍ രാവിലെ 10.30ന് പൂക്കളങ്ങള്‍ സന്ദര്‍ശിക്കും.

സെപ്റ്റംബര്‍ 6ലെ ഓണാഘോഷത്തില്‍ യുവജനങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കും.

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

ലോഡ്ജിൽ കറന്‍റ് പോയത് ചോദ്യം ചെയ്തു; താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ച് ലോഡ്ജ് ഉടമസ്ഥൻ

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി, തൃശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് എൻജിനീയറിങ് വിദ്യാർഥികൾ

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം