ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്ന് വീണു

 

file photo

Mumbai

ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു

വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപെട്ടു

Mumbai Correspondent

മുംബൈ: ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബാരാമതി വിമാനത്താവളത്തിനടുത്തുള്ള ഗോജുബാവി ഗ്രാമത്തിനുസമീപം രാവിലെ 8.50-ഓടെയായിരുന്നു സംഭവം.

റെഡ്‌ബേര്‍ഡ് ഏവിയേഷന്റെ വിമാനമാണ് തകര്‍ന്നത്. ട്രെയിനി പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. റെഡ്‌ബേര്‍ഡ് ഏവിയേഷന്‍ പരിശീലന അക്കാഡമിയില്‍നിന്നുള്ള വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുശേഷമായിരുന്നു അപകടം.

താഴ്ന്നുപറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമികവിവരം.

നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ ഒരുഭാഗം വൈദ്യുതപോസ്റ്റില്‍ ഇടിച്ചു. തുടര്‍ന്ന് അടുത്തുള്ള വയലില്‍ വീഴുകയായിരുന്നു. നേരത്തെയും ഇതേ കമ്പനിയുടെ വിമാനങ്ങള്‍ തകര്‍ന്ന് വീണിട്ടുണ്ട്.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ