മഹാഡ് മലയാളി സമാജം ഓണാഘോഷം നടത്തി

 
Mumbai

മഹാഡ് മലയാളി സമാജം ഓണാഘോഷം നടത്തി

സമാജം പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു

Mumbai Correspondent

മഹാഡ്: മഹാഡ് മലയാളി സമാജത്തിന്‍റെ 28-ാം വാര്‍ഷികവും ഓണാഘോഷവും നടത്തി.സാംസ്‌കാരിക സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി. പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ പി. കെ. മാധവന്‍, കൊങ്കണ്‍ യാത്രാവേദി ചീഫ് കോര്‍ഡിനേറ്റര്‍ കെ. വൈ. സുധീര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

സുരേഷ് ഒ. കെ., പ്രമോദ് പി. നായര്‍, ദിനേശ് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമാജത്തിലെ മുതിര്‍ന്ന പൗരനായ രാധാകൃഷ്ണന്‍ ഉണ്ണിത്താനെ ചടങ്ങില്‍ ആദരിച്ചു. സമാജത്തിനായി മികച്ച സേവനം നല്‍കിയ ദിനേശ് നായരെയും, 18 വര്‍ഷം സമാജം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ബൈനു പി. ജോര്‍ജിനെയും ചടങ്ങില്‍ ആദരിച്ചു.