ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

മഹാരാഷ്ട്രയെ കെമിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

100 കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയെ കെമിക്കല്‍ ഹബ്ബാക്കി മാറ്റാന്‍ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയില്‍ നടന്ന കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഇന്ത്യന്‍ കെമിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സിഇഒ റൗണ്ട് ടേബിളില്‍ ഇന്ത്യയിലെയും ബഹുരാഷ്ട്ര കമ്പനികളിലെയും നൂറിലധികം സിഇഒമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

മഹാരാഷ്ട്രയുടെ ജിഡിപിയില്‍ കെമിക്കല്‍ മേഖലയ്ക്ക് ഇതിനകം തന്നെ ഏകദേശം പത്ത് ശതമാനം സംഭാവനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നയപരമായ പിന്തുണയും അടിസ്ഥാന സൗകര്യ വികസനവും വഴി ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വൈദഗ്ധ്യമുള്ള മനുഷ്യശക്തി വികസിപ്പിക്കാന്‍ വ്യവസായ സ്ഥാപനങ്ങളും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കെമിക്കല്‍ വ്യവസായത്തിന് വലിയ സാധ്യതയുണ്ടെന്ന് വ്യവസായ നേതാക്കളും അഭിപ്രായപ്പെട്ടു. നയസ്ഥിരതയും ഗവേഷണ-നവീകരണവും ശക്തിപ്പെടുത്തിയാല്‍ ഇന്ത്യക്ക് ആഗോള കെമിക്കല്‍ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാനാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ചാലക്കുടി ക്രെസന്‍റ് പബ്ലിക് സ്കൂളിനു മുന്നിലെ ഭൂപടത്തിൽ ഗുരുതര പിഴവ്; വികലമായി ചിത്രീകരിച്ചുവെന്ന് ഹിന്ദു ഐക്യവേദി

കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്‍റെ കടിയേറ്റു, ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്നു ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഡ്രസ്സിങ് റൂമിലിരുന്ന് സിഗരറ്റ് വലി; റിയാൻ പരാഗിന് പിഴ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു