.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Mumbai

കോട്ടയം സ്വദേശി മഹാരാഷ്ട്രയിൽ മരിച്ച നിലയിൽ

വീട്ടുടമസ്ഥ വിവരം അറിയിച്ചതനുസരിച്ച് പെൺ പൊലീസ് സ്ഥലത്തെത്തി പരിശോധനയും ഇൻക്വൊസ്റ്റും നടത്തിയ ശേഷം മൃതദേഹം പെൺ താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി

Namitha Mohanan

മുംബൈ: കോട്ടയം കിടങ്ങൂർ സ്വദേശിയും റായ്ഗഡ് ജില്ലയിലെ പെൺ താലൂക്ക് നിവാസിയുമായ നാരായണൻ നമ്പൂതിരിയെ(69), താമസ സ്ഥലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ 11.30 ന് കണ്ടെത്തി.മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുളളതായി പൊലീസ് പറയുന്നു. പൂജാകർമ്മങ്ങൾ ചെയ്ത് ഉപജീവനം നടത്തിവന്നിരുന്ന നാരായണൻ നമ്പൂതിരി അവിവാഹിതനാണ്. ഡൽഹി നിവാസിയായ സഹോദരൻ വിശ്വം നാരായണൻ വിമാന മാർഗ്ഗം നാളെ രാവിലെ പെന്നിൽ എത്തിച്ചേരും.

വീട്ടുടമസ്ഥ വിവരം അറിയിച്ചതനുസരിച്ച് പെൺ പൊലീസ് സ്ഥലത്തെത്തി പരിശോധനയും ഇൻക്വൊസ്റ്റും നടത്തിയ ശേഷം മൃതദേഹം പെൺ താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി. ഡൽഹിയിലെ സഹോദരന്‍റെ രേഖാമൂലമുളള അഭ്യർത്ഥന കണക്കിലെടുത്ത് പെൺ മലയാളി സമാജത്തിന്‍റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി വൈകിട്ട് 6.30 ന് പെൺ മുൻസിപ്പൽ ശ്മശാനത്തിൽ ആചാരവിധി പ്രകാരം സംസ്കരിച്ചു. അതേസമയം പെൺ മലയാളി സമാജം ഭാരവാഹികളും അംഗങ്ങളും പൊലീസിനും ആശുപത്രി അധികൃതർക്കും വേണ്ട സഹായ സഹകരണങ്ങൾ നൽകി.

മുംബൈ യോഗക്ഷേമസഭയുടെ അധ്യക്ഷനും സെക്രട്ടറിയും പരേതന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ഇടപെടൽ നടത്തിയ പെൺ മലയാളി സമാജം പ്രസിഡന്‍റ് സി. കെ ഷിബുകുമാർ, ഖജാൻജി ജിജിമോൻ കരുണാകരൻ,ബെന്നി മാർക്കോസ്,സാമു ജോർജ്, കെ.ജി. സത്യൻ,സലിം കുമാർ കെ.എസ്,കലാധരൻ പി.എസ്,അജയൻ ആർ,രാജീവ് ആനപ്പൻ,പ്രിൻസ് പി.ബി,സജി എം.ജി, മനീഷ്,ഉണ്ണികൃഷ്ണൻ ശ്രീധരൻ, ദിവേഷ് കെ.കെ, സുമേഷ്,അജിത് (ബാലാജി ടയർ) തുടങ്ങിയ സാമൂഹിക പ്രവർത്തകർ ,ആശുപത്രി ജീവനക്കാർ, പെൺ പോലീസ് തുടങ്ങിവർക്ക് ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദി നന്ദി   രേഖപ്പെടുത്തി.

ശബരിമല യുവതി പ്രവേശനം; സിപിഎമ്മിന്‍റെ നിലപാട് മാറ്റം കുറ്റസമ്മതമാണെന്ന് വി.ഡി. സതീശൻ

എക്സൈസ് കമ്മിഷണർ സ്ഥാനത്തു നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി

കുഞ്ഞിന് ഓട്ടിസമെന്ന് സംശയം; അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങി മടങ്ങിയ വിദ്യാർഥിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; അമ്മ മരിച്ചു

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് 4 സൈനികർ മരിച്ചു; വെടിവച്ചിട്ടതെന്ന് ഇറാന്‍