മലയാളി സമാജം വിക്രോളിയുടെ ഓണാഘോഷം ഒക്ടോബര്‍ 4ന്

 
Mumbai

വിക്രോളി മലയാളി സമാജം ഓണാഘോഷം ഒക്റ്റോബര്‍ 4ന്

വികാസ് ഹൈ സ്‌കൂള്‍ ഹാളിലാണ് ആഘോഷങ്ങള്‍

Mumbai Correspondent

മുംബൈ: മലയാളി സമാജം വിക്രോളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 4 ന് വിപുലമായി ആഘോഷിക്കും. കണ്ണംവാര്‍ നാഗറിലുള്ള വികാസ് ഹൈസ്‌കൂള്‍ ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാവിലെ 10ന് പരിപാടികള്‍ ആരംഭിക്കും. സമാജം വനിതാ വിഭാഗം, മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍, മറ്റ് നൃത്ത അധ്യാപകരുടെ ശിഷ്യന്മാര്‍ എന്നിവരണിനിരക്കുന്ന കലാപരിപാടികള്‍, പൂക്കള മത്സരം, മെഡിഫണ്ട് ഗെയിംസ്, മാവേലി എഴുന്നള്ളത്ത്, എഡ്യൂക്കേഷന്‍ അവാര്‍ഡ് വിതരണം, എന്നിവ ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 12ന് സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് ഓണസദ്യയും നടക്കും. വൈകുന്നേരം 5വരെ കലാപരിപാടികള്‍ തുടരുമെന്ന് സമാജം പ്രസിഡന്റ് രജനി മേനോന്‍, സെക്രട്ടറി പി പി ചന്ദ്രന്‍, ഓണാഘോഷ കണ്‍വീനര്‍ ഗണേഷ് കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ