മന്ദിരസമിതി ബാലവേദി ക്യാംപിന് തുടക്കമായി

 
Mumbai

മന്ദിരസമിതി ബാലവേദി ക്യാംപിന് തുടക്കമായി

18 വയസുവരെയുള്ളവരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്

Mumbai Correspondent

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാലവേദി ക്യാമ്പിന് ഗുരുദേവഗിരിയില്‍ തുടക്കമായി.10 മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.

കുട്ടികളുടെ വ്യക്തിത്വവികസനം, സാമൂഹിക അവബോധം, കലാ-സാംസ്‌കാരിക മേഖലയിലെ കഴിവുകള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിനാവശ്യമായ വിവിധ ക്ലാസുകളും പ്രവര്‍ത്തനങ്ങളുമാണ് ക്യാംപിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മുന്‍ തഹസില്‍ദാറും ഗുരുധര്‍മ പ്രചാരകനുമായ വിജയലാല്‍ നെടുംകണ്ടം ക്യാമ്പില്‍ ക്ലാസുകള്‍ നയിക്കുന്നു. ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം.ഐ. ദാമോദരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണല്‍ സെക്രട്ടറിമാര്‍, യൂണിറ്റ് സെക്രട്ടറിമാര്‍, ഗുരുദേവഗിരി കമ്മിറ്റി കണ്‍വീനര്‍ വി.കെ. പവിത്രന്‍, സാംസ്‌കാരിക വിഭാഗം, വനിതാ വിഭാഗം, യുവജനവേദി ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.