മന്ദിരസമിതി വാര്‍ഷിക പൊതുയോഗം

 
Mumbai

മന്ദിരസമിതി വാര്‍ഷിക പൊതുയോഗം നടത്തി

സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തതായി ഭാരവാഹികള്‍

Mumbai Correspondent

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ വാര്‍ഷിക പൊതുയോഗം സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സില്‍ നടന്നു. പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ വി.വി. ചന്ദ്രന്‍, അസിസ്റ്റന്‍റ് ട്രഷറര്‍ പി. പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.വിദ്യാഭ്യാസ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സമിതി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും ശ്രീനാരായണ ദര്‍ശനം അതിന്‍റെ പൂര്‍ണമായ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുവാന്‍ ശ്രീനാരായണ മന്ദിരസമിതി പ്രതിജ്ഞാബദ്ധമാണെന്നും സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദഗ്ധരുടെ സഹകരണത്തോടെ ശ്രീനാരായണ ഗുരുവിനെ സംബന്ധിക്കുന്ന രണ്ടു ലക്ഷത്തി എഴുപതിനായിരം ചരിത്രരേഖകള്‍ വരും തലമുറയ്ക്കായി ഡിജിറ്റല്‍ രൂപത്തിലാക്കിയെന്നും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടനേ ആരംഭിക്കുമെന്നു ഇതിലേക്കാവശ്യമായ നിരവധി ചരിത്രരേഖകള്‍ സമാഹരിക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും എം. ഐ. ദാമോദരന്‍ പറഞ്ഞു.

സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു കലാക്ഷേത്ര ആരംഭിച്ചുവെന്നും കലാക്ഷേത്ര യുടെ ആഭിമുഖ്യത്തില്‍ ദ്വിദിന പഠന ക്യാമ്പ് നടത്തുവാന്‍ കഴിഞ്ഞതായും ഹരിദ്വാറില്‍ സമിതിയുടെ വകയായുള്ള ആശ്രമത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സമിതിക്ക് ഇപ്പോഴുള്ള 39 യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്‍റെയും ഭാഗമായി ഒന്‍പത് പുതിയ ഗുരുസെന്‍ററുകൾ കൂടി ആരംഭിച്ചു.

ചെമ്പൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍, ഉല്‍വയിലെ എസ്.എന്‍.ജി. ഇന്‍റർനാഷണല്‍ സ്‌കൂളിന്‍റെ പ്രവര്‍ത്തനം, പുതുതായി നിര്‍മ്മിച്ച താരാപൂരിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടത്തില്‍ സ്‌കൂളിന്‍റെ പ്രവത്തന പുരോഗതി, ശ്രീനാരായണ ഗുരു വിദ്യാഭ്യാസ സമുച്ചയം കല്‍പ്പിത സര്‍വകലാശാലയാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗു കോളേജിന് സ്വയംഭരണാധികാരം ലഭിച്ചത് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണെന്നും ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് പറഞ്ഞു.

സമിതിയുടെ ഇതുവരെയുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തു തികച്ചും സ്വതന്ത്രമായ പ്രവര്‍ത്തനത്തിലേക്ക് സമിതിയെ നയിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യത്തോടെയാണ് സമിതി ഈ വാര്‍ഷിക പൊതുയോഗത്തെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ദിരസമിതി രൂപീകരണത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സുപ്രധാനങ്ങളായ പലതിനും തുടക്കം കുറിക്കുവാനും ജനോപകാരപ്രദങ്ങളായ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുവാനും കഴിഞ്ഞ വര്‍ഷം സാധിച്ചതായും അദ്ദേഹം പറഞ്ഞു. സമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചുവരുന്ന കുട്ടികളില്‍ അര്‍ഹമായവര്‍ക്ക് ഫീസിളവും സൗജന്യ യൂണിഫോമും മറ്റും നല്‍കി വരുന്നതായും ചെയര്‍മാന്‍ വ്യക്തമാക്കി. പൊതുയോഗത്തില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു മോഹന്‍ദാസ്.സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത മേഖലകളില്‍ കൂടുതല്‍ യൂണിറ്റുകള്‍ രൂപവത്കരിച്ചു പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സമിതിയുടെ ചരിത്രത്തിലാദ്യമായി എല്ലാ സാമ്പത്തിക ബാധ്യതകളും അടച്ചുതീര്‍ത്ത് നല്ലൊരു തുക നീക്കിയിരുപ്പായി കാണിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു ബാലന്‍സ് ഷീറ്റാണ് ഈ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട വതരിപ്പിച്ചുകൊ ണ്ട് ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു.

ട്രഷറര്‍ വി.വി. ചന്ദ്രന്‍ , അസി. ട്രഷറര്‍ പി. പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.വൈ. ചെയര്‍മാന്‍ എസ്. ചന്ദ്രബാബു കൃതജ്ഞത പറഞ്ഞു. സമിതിയുടെ ഭാരവാഹികളായ അസിസ്റ്റന്‍റ് സെക്രട്ടറി വി.എന്‍. അനില്‍കുമാര്‍, സോണല്‍ സെക്രട്ടറിമാരായ വി.വി. മുരളീധരന്‍, മായാ സഹജന്‍, കെ. മോഹന്‍ദാസ്, കെ. ഉണ്ണികൃഷ്ണന്‍, പി. ഹരീന്ദ്രന്‍, എന്‍.എസ്. രാജന്‍, പി.പി. കമലാനന്ദന്‍ എന്നിവരും പങ്കെടുത്തു. കെ. നടരാജന്‍, കെ.എന്‍. ജ്യോതീന്ദ്രന്‍ , കെ. രാധാകൃഷ്ണ പണിക്കര്‍, എം.ജി. രാഘവന്‍, രാജു കേശവന്‍, ഏ . കെ . വേണുഗോപാല്‍ , കെ. ഗോവര്‍ദ്ധനന്‍, ഡോ. ശ്യാമാ വിശ്വംഭരന്‍, സുധീര്‍ കരുണാകരന്‍, ഡി. അശോകന്‍, പി. ആര്‍. ബാബുരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ