മലയാളികള്‍ക്കായി മറാഠി പഠനക്ലാസ്

 
Mumbai

മലയാളികള്‍ക്കായി മറാഠി പഠന ക്ലാസ്

സംഘടിപ്പിക്കുന്നത് ബദ്‌ലാപുര്‍ മലയാളി സമാജം

Mumbai Correspondent

മുംബൈ: മലയാളികളെ മറാഠി പഠിപ്പിക്കാനായി കുല്‍ഗാവ് ബദ്‌ലാപൂര്‍ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ മറാഠി ക്ലാസ് ആരംഭിച്ചു. ബദ്‌ലാപൂര്‍ നഗരസഭ അധ്യക്ഷ രുചിത ഘോര്‍പഡെ ക്ലാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു, സമാജം പ്രസിഡന്‍റ് ജിനേഷ്, നഗരസഭ മുന്‍ അധ്യക്ഷന്‍ രാജേന്ദ്ര ഘോര്‍പഡെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മറാഠി പഠിക്കുവാനായി സ്വയം മുന്നോട്ടു വന്നതിന് മലയാളി സമൂഹത്തെ അഭിനന്ദിക്കുന്നതായി രാജേന്ദ്ര ഘോര്‍പഡെ പറഞ്ഞു. ക്ലാസിലൂടെ മറാഠി പഠിച്ചവര്‍ക്കായി നഗരസഭയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മുന്‍കൈയെടുക്കുമെന്നും ക്ലാസുകള്‍ വിപുലീകരിക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്നും നഗരാദ്ധ്യക്ഷ രുചിത ഘോര്‍പ്പടെ ഉറപ്പ് നല്‍കി.

നഗരസഭയുടെ കീഴിലുള്ള സ്വാമി വിവേകാനന്ദ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലക്ചര്‍ ഹാളില്‍ വച്ചാണ് ക്ലാസുകള്‍ നടക്കുക. ആഴ്ചയില്‍ രണ്ട് ദിവസം രാത്രി ഒരു മണിക്കൂര്‍ വീതം രണ്ടുമാസത്തെ കോഴ്‌സ് ആണ്. ബദലാപൂര്‍ സ്വദേശിനിയായ, മറാഠിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മനീഷ ഭാല്‍ക്കേ ആണ് അധ്യാപിക. ഫോണ്‍: 9322444355

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ