മാര്‍ത്തോമ്മാ സഭാ മുംബൈ ഭദ്രാസനം പരിസ്ഥിതി ദിനാഘോഷം

 
Mumbai

മാര്‍ത്തോമ്മാ സഭാ മുംബൈ ഭദ്രാസനം പരിസ്ഥിതി ദിനാഘോഷം നടത്തി

തണല്‍ പദ്ധതിക്കാണ് തുടക്കമായത്

Mumbai Correspondent

മുംബൈ: മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്‍റെ ടിറ്റ്വാലയിലെ സ്ഥലത്ത് ആദ്യ മാവിന്‍തൈ നട്ടുകൊണ്ട് ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ 'തണല്‍' എന്ന പരിസ്ഥിതി ആത്മീയ കേന്ദ്ര പദ്ധതിക്ക് തുടക്കം കുറിച്ചു.

മാര്‍ത്തോമ്മാ സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായാണ് 'തണല്‍' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫലവൃക്ഷങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും നട്ടുവളര്‍ത്തലിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പദ്ധതി സഹായകരമാകുമെന്ന് ഭദ്രാസന സെക്രട്ടറി റവ. ജിജി മാത്യൂസ് അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഭദ്രാസന ട്രസ്റ്റി വി. പി. സൈമണ്‍, സഭാ-ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സമീപ ഇടവകകളിലെ വൈദികര്‍ എന്നിവര്‍ പങ്കെടുത്തു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു