വിവാഹാര്‍ഥി മേള ഏപ്രിൽ ആറിന്
മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തിയെട്ടാമതു വിവാഹാര്‍ഥി മേള സെപ്റ്റംബര്‍ 13 നു രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സി ല്‍ നടക്കും. മേളയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. https://nsmsmatrimony.com/mamnew/ എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ഹാളിലെ സ്‌ക്രീനില്‍ തെളിയും.
യോജിക്കുന്നവരുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ സമിതിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവതീ യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പരിശോധിക്കുന്നതിനും ജാതകങ്ങളുടെ പൊരുത്തം നോക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളികല്‍ ബന്ധപ്പെടാവുന്നതാണ്.ഫോണ്‍: 9769359089 , 9819020996 . 9820644950.