മീരാ റോഡ് മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 13ന്
മീരാ റോഡ്: മീരാ റോഡ് മലയാളി സമാജം ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 13 ഞായറാഴ്ച മീരാ റോഡിലെ ഷെഹ്നായി എസി ബാങ്ക്വറ്റ് ഹാള്‍, ജംഗിഡ് ആര്‍ക്കേഡിയയിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
രാവിലെ 9.30ന് ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മഹാബലിയുടെ രാജകീയ വരവേല്‍പ്പ്, വിവിധ കലാ-വിനോദ പരിപാടികള്‍ എന്നിവ അരങ്ങേറും. കേരളത്തിന്‍റെ തനത് പാരമ്പര്യവും ഓണത്തിന്‍റെ ആഘോഷചൈതന്യവും ഒത്തുചേര്‍ന്ന പരിപാടികള്‍ക്കാണ് സംഘാടകര്‍ ഒരുക്കം നടത്തുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി ഓണത്തിന്റെ സന്തോഷം പങ്കിടുന്നതിനുള്ള വേദിയായിരിക്കും ഓണാഘോഷമെന്ന് സംഘാടകര്‍ അറിയിച്ചു.