പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

 
Mumbai

മഹാരാഷ്‌ട്രയിലെ ഹിംഗോളിയിൽ ചെറു ഭൂചലനം; ആളപായമില്ല

ഒരു തരത്തിലുള്ള അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും താമസക്കാർ പരിഭ്രാന്തിയിലാണ്.

MV Desk

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ ചെറു ഭൂചലനം രേഖപ്പെടുത്തി. ആളപായമില്ല. 3.3 തീവ്രതയിലുള്ള ചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 7.46 ഓടെ ഒരു ഇരമ്പത്തോടെയാണ് ചലനമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഗധല മേഖലയിൽ 17 കിലോമീറ്റർ ആഴത്തിലാണ് ചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ജില്ലാ ദുരന്ത നിവാരണ സെൽ വ്യക്തമാക്കി.

ഒരു തരത്തിലുള്ള അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും താമസക്കാർ പരിഭ്രാന്തിയിലാണ്. ഇതിനു മുൻപ് ഒക്റ്റോബർ 1ന് ഹിംഗോളിക്ക് സമീപമുള്ള പാംഗ്ര ഷിൻഡെ ഗ്രാമത്തിലും സമാനമായ ചലനം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആറു വർഷമായി ഈ മേഖലയിൽ ഇത്തരം പ്രതിഭാസം അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈ വർഷം ജൂലൈയിൽ രണ്ടു തവണ 4.6, 3.5 തീവ്രതകളിലുള്ള ചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.