2027 ജനുവരി 9, 10 തീയതികളിൽ നടക്കുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ.

 
Mumbai

വസായ് ഹിന്ദു മഹാസമ്മേളനം: ഗോവ മുഖ്യമന്ത്രി പങ്കെടുക്കും

2027 ജനുവരി 9, 10 തീയതികളിൽ നടക്കുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ.

Mumbai Correspondent

വസായ്: 2027 ജനുവരി 9, 10 തീയതികളിൽ നടക്കുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മേളനത്തിൽ പങ്കെടുക്കും. മോഹൻജി ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിന്‍റെ വേദി വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയമാണ്.

9 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ സമ്മേളനത്തിന് തുടക്കമാകും.മാതൃ പൂജ, ഭജന, മഹാ ഗുരുതി, നാരായണീയ മഹാപർവ്വം, യുവ സമ്മേളനം, രുദ്രാക്ഷ പൂജ, യതി പൂജ, മഹാസുദർശന ഹോമം എന്നിവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആദ്ധ്യാത്മിക ആചാര്യൻമാർ, സന്യാസിശ്രേഷ്ഠൻമാർ, മഹാ മണ്ഡലേശ്വർമാർ, ഗുരു സ്വാമിമാർ, തന്ത്രിമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്‍റെ സ്വാഗതസംഘ രൂപീകരണം നവംബർ അവസാനവാരം വസായിയിൽ നടക്കുമെന്ന് പരിപാടിയുടെ കോർഡിനേറ്റർ കെ.ബി. ഉത്തം കുമാർ അറിയിച്ചു. ഫോൺ 9323528197.