ന്യൂ ബോംബെ അയ്യപ്പ മിഷന്റെ നേതൃത്വത്തില് നവരാത്രി ആഘോഷം
വാശി: ന്യൂ ബോംബെ അയ്യപ്പ മിഷന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. 21 വരെ വാശിയിലെ സെക്ടര് 8-ല് നടക്കുന്ന ക്ഷേത്രപരിസരത്ത് ഭക്തിനിര്ഭരമായ ചടങ്ങുകളോടെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല് ദേവീമാഹാത്മ്യ പാരായണവും ലളിതാസഹസ്രനാമ പാരായണവും ഉണ്ടായിരിക്കും.
ഭക്തജനങ്ങള്ക്ക് ഭഗവതിസേവ നടത്തുന്നതിനും വഴിപാടുകള് സമര്പ്പിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭഗവതിസേവയ്ക്കുള്ള വഴിപാട് നിരക്ക് 750 രൂപയാണ്.
ഒക്ടോബര് 18ന് ദുര്ഗാഷ്ടമി, വൈകിട്ട് വിദ്യാരംഭത്തിനുള്ള പൂജകള് എന്നിവ നടക്കും. ഒക്ടോബര് 19, 20 തീയതികളില് മഹാനവമി ആചരിക്കും. ഒക്ടോബര് 21ന് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 7ന് പൂജയെടുപ്പും 7.30ന് വിദ്യാരംഭവും നടക്കും.
വിദ്യാരംഭത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ആദ്യാക്ഷരം കുറിക്കാനുള്ള സൗകര്യവും ക്ഷേത്രത്തില് ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനുള്ള വഴിപാട് നിരക്ക് 150 രൂപയാണ്.