മുളുണ്ട് കേരള സമാജം വാര്‍ഷിക പൊതുയോഗം

 
Mumbai

മുളുണ്ട് കേരള സമാജം വാര്‍ഷിക പൊതുയോഗം

വിവിധ ചര്‍ച്ചകളും നടത്തി

Mumbai Correspondent

മുംബൈ: മുളുണ്ട് കേരള സമാജം വാര്‍ഷിക പൊതുയോഗം നടത്തി. സമാജം പ്രസിഡന്‍റ് ടി. കെ. രാജേന്ദ്രബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എ. രാധാകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. സമാജത്തിന്‍റെ വളര്‍ച്ചയിലും വികസനത്തിലും നിര്‍ണായക പങ്കുവഹിച്ച അന്തരിച്ച സി.കെ. ലക്ഷ്മിനാരായണന്‍, എം.ജെ. മത്തായി എന്നിവര്‍ക്ക് യോഗം പ്രത്യേക ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മുളുണ്ട് വെസ്റ്റില്‍ സമാജത്തിന്‍റെ ഉടമസ്ഥതയിലുള്ള ഡിസ്പെന്‍സറിയുടെയും ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെയും മികച്ച നടത്തിപ്പിനായി പ്രസിഡന്‍റ് രാജേന്ദ്രബാബു മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തിന് യോഗം ഏകകണ്ഠമായി അംഗീകാരം നല്‍കി ചര്‍ച്ചകളില്‍ സമാജത്തിന്‍റെ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളും ഭാവി വികസന പദ്ധതികളും വിഷയമായി.

ഡോ. എം.ആര്‍. കുറുപ്പ്, ലയണ്‍ എം. കുമാരന്‍ നായര്‍, യു. വേണുഗോപാലന്‍, കെ.പി. നായര്‍, എസ്. മുരളീധരന്‍, ഡോ. ശശി പണിക്കര്‍, വിജയകുമാര്‍ നായര്‍, ഡോ.പി. പി. രാധാകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്‍റ് എ. രാധാകൃഷ്ണന്‍ നല്‍കിയ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

നവ്ദീപ് സൈനിയുടെ ബൗൺസറിൽ ഇഷാൻ കിഷന് പരുക്ക്; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത‍്യയ്ക്ക് തിരിച്ചടി