മുളുണ്ടില്‍ മെട്രൊ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍

 
Mumbai

മുളുണ്ടില്‍ മെട്രൊ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍

കമ്പനിക്ക് 6 കോടി രൂപ പിഴ

Mumbai Correspondent

മുംബൈ: ശനിയാഴ്ച മുംബൈയിലെ മുളുണ്ടില്‍ മെട്രൊ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രോജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്യുകയും കരാറുകാരന് 6 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് മുളുണ്ടിലെ ആര്‍ട്ടീരിയല്‍ എല്‍ബിഎസ് മാര്‍ഗില്‍ വഡാലയെ താനെയുമായി ബന്ധിപ്പിക്കുന്ന നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ ലൈന്‍ -4 ന്റെ ഒരു സ്ലാബ് ഓട്ടോറിക്ഷയ്ക്കും കാറിനും മുകളില്‍ വീണ് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മിലാന്‍ റോഡ് ബില്‍ഡ്ടെക്, ലൂയിസ് ബെര്‍ഗര്‍ എന്നീ കമ്പനികള്‍ക്കാണ് പിഴശിക്ഷ. എന്നാല്‍ ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യാദവിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.സംഭവത്തില്‍ എംഎംആര്‍ഡിഎ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ