മുംബൈയിൽ 5.2 കോടി രൂപ വിലമതിക്കുന്ന പാമ്പിൻവിഷം പിടികൂടി

 

representative image

Mumbai

മുംബൈയിൽ 5.2 കോടി രൂപ വിലമതിക്കുന്ന പാമ്പിൻവിഷം പിടികൂടി

വന്യജീവി സംരക്ഷണ നിയമപ്രകാരം കാശിഗാവ് പൊലീസ് പ്രതികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു

Namitha Mohanan

താനെ: മുംബൈയിലെ താനെയിൽ നിന്ന് 5.2 കോടി രൂപ വിലമതിക്കുന്ന 500 ഗ്രാം പാമ്പിൻ വിഷം പിടികൂടി. കാഷിഗാവ് പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കാശിഗാവ് പൊലീസ് പ്രതികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

മുഹമ്മദ് ഡാനിഷ് ഫായിം ഖാൻ (23), അബ്ദുൾ കരീം റാഷിദ് അഹമ്മദ് ഷെയ്ഖ് (51), ഫൈസാൻ അബ്ദുൾ അസീസ് (30), ഫാറൂഖ് അലി അബ്ദുൾ അലി (37), നൂർ മുഹമ്മദ് വാലി മുഹമ്മദ് ഷെയ്ഖ് (47) എന്നിവരാണ് പിടിയിലായത്.

250 മില്ലി ഗ്രാം, 260 മില്ലിഗ്രാം എന്നിങ്ങനെ 2 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മുർഖൻ വിഷമാണ് പൊലീസ് കണ്ടെടുത്തത്.