മുംബൈയില് മെട്രൊ ലൈന് നാലില് ഡ്രൈവറില്ലാ ട്രെയ്നുകള്
മുംബൈ: മുംബൈയിലെയും താനെയിലെയും യാത്രാക്ലേശത്തിന് പരിഹാരമാകുന്ന മുംബൈ മെട്രൊ ലൈന് 4, 4എ പദ്ധതികളില് സര്വീസ് നടത്തുന്നതിനായി ഡ്രൈവര്രഹിത മെട്രൊ ട്രെയ്ൻ എത്തിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള അത്യാധുനിക നിര്മ്മാണ യൂണിറ്റില് വെച്ച് പ്രമുഖ ട്രെയ്ന് നിര്മാണ കമ്പനിയായ ആല്സ്റ്റമാണ് ട്രെയ്ന് നിര്മിച്ചത്.
വഡാലയെ താനെ കാസര്വഡാവ്ലിയുമായി ബന്ധിപ്പിക്കുന്ന മെട്രൊ സര്വീസാണിത്. പദ്ധതിക്കായി കരാര് ഒപ്പിട്ട ശേഷം വെറും 14 മാസം എന്ന റെക്കോര്ഡ് സമയത്തിനുള്ളിലാണ് കമ്പനി ഈ ആദ്യ ഡ്രൈവര്രഹിത ട്രെയ്ന് സെറ്റിന്റെ നിര്മാണം പൂര്ത്തിയാക്കിയത്. 39 ട്രെയ്നുകളാണ് സര്വീസിനായി എത്തിക്കുന്നത്. ഈ വര്ഷം അവസാനത്തോടെ പാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.