താനെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 23ന് സംഗീതവിരുന്ന്
താനെ: താനെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗീത വിരുന്ന് നടത്തുന്നു. ജൂബിലി വര്‍ഷത്തിലെ ജീവകാരുണ്യ പദ്ധതികള്‍ക്ക് പിന്തുണയേകുന്നതിനായി സംഘടിപ്പിക്കുന്ന 'അഗാപ്പെ 2026' സംഗീതപരിപാടിയില്‍ പ്രശസ്ത പിന്നണിഗായിക റിമി ടോമി ഗാനമേള നയിക്കും. നവംബര്‍ 23-ന് മുളുണ്ട് മഹാകവി കാളിദാസ നാട്യമന്ദിറിലാണ് പരിപാടി. വൈകിട്ട് 7 മുതല്‍ രാത്രി 10 വരെയാണ് ഗാനമേള. പ്രവേശനം പാസ് മൂലമാണ്.
റിമി ടോമിക്കൊപ്പം പിന്നണിഗായകന്‍ ശ്യാം പ്രസാദും ഗായകന്‍ കൗശിക്കും വേദിയിലെത്തും. സംഗീതപ്രേമികള്‍ക്ക് ആവേശകരമായ സായാഹ്നം സമ്മാനിക്കുന്നതിനൊപ്പം ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ സമാഹരിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങുകള്‍ 2027 ജനുവരി 9, 10 തീയതികളില്‍ നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9820497550, 9820651832, 9819227370.