നാഗ്പൂര്‍ കേരളീയ സമാജം ഓണാഘോഷം

 
Mumbai

നാഗ്പൂര്‍ കേരളീയ സമാജം ഓണാഘോഷം നടത്തി

ലിജോ ജോസ് അധ്യക്ഷത വഹിച്ചു

Mumbai Correspondent

നാഗ്പൂര്‍: കേരളീയ സമാജം നാഗ്പൂരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നടത്തി. സമാജം പ്രസിഡന്‍റ് ലിജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനം വികാസ് താക്കറെ എംഎല്‍എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

സമാജം ജനറല്‍ സെക്രട്ടറി രാജഗോപാല്‍ ആശംസ നേര്‍ന്നു. ചടങ്ങില്‍ സമാജത്തിന്‍റെ മുന്‍ അധ്യക്ഷന്മാരെയും മറ്റ് വിശിഷ്ടാതിഥികളെയും ആദരിച്ചു.

സമാജത്തിലെ മുഴുവന്‍ അംഗങ്ങളും നോര്‍ക്ക കാര്‍ഡ് എടുക്കേണ്ടതിന്റെ പ്രാധാന്യവും പ്രയോജനങ്ങളും ചര്‍ച്ചയായി. കോട്ടയം സൂര്യ ഗംഗയുടെ കലാപരിപാടികള്‍ ഓണാഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമായി. സംഗീതവും നൃത്തവും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ സദസിന് ആസ്വാദനത്തിന്‍റെ വേറിട്ട അനുഭവമായി.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ