നാരായണീയ പാരായണ മത്സരം

 
Mumbai

നാരായണീയ പാരായണ മത്സരം സംഘടിപ്പിക്കുന്നു

ഞായറാഴ്ച രാവിലെ 8.30 മുതല്‍

Mumbai Correspondent

നവിമുംബൈ: കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതിയും സിബിഡി ബേലാപൂര്‍ ശ്രീ അയ്യപ്പ ക്ഷേത്രവും സംയുക്തമായി കുട്ടികള്‍ക്കായി നാരായണീയ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4, ഞായറാഴ്ച രാവിലെ 08:30 മുതല്‍ വൈകിട്ട് 03:30 വരെ സിബിഡി ബേലാപൂര്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലാണ് പരിപാടി നടക്കുന്നത്.

റിലയന്‍സ് ഫൗണ്ടേഷന്‍ ജിയോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഓഫ് എമിനന്‍സ് ഡോ. രാജശേഖരന്‍ പിള്ള വി.എന്‍. മുഖ്യാതിഥിയായും, വാശി എംജിഎം കോളേജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ ലക്ഷ്മി അജിത് ലാല്‍ വിശിഷ്ടാതിഥിയായും പങ്കെടുക്കും.