ഗുരുദേവഗിരിയില്‍ നവരാത്രി മഹോത്സവം

 
Mumbai

ഗുരുദേവഗിരിയില്‍ നവരാത്രി മഹോത്സവം

ഒക്ടോബര്‍ 11 മുതല്‍

Mumbai Correspondent

നവിമുംബൈ: ഗുരുദേവഗിരിയില്‍ ഒക്ടോബര്‍ 11 മുതല്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ആഘോഷിക്കും. എന്നും വൈകീട്ട് 6 .45 നു ഗുരുപൂജയും നെയ് വിളക്ക് അര്‍ച്ചനയും. തുടര്‍ന്ന് ദീപാരാധന. ദീപാരാധനയ്ക്കു ശേഷം 7 മുതല്‍ നവരാത്രി വിശേഷാല്‍ ധദേവീപ പൂജ.

8 മുതല്‍ മുംബയുടെയും നവിമുംബയുടെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരും കലാകാരികളും കാഴ്ചവയ്ക്കുന്ന നൃത്ത നൃത്യങ്ങള്‍, സംഗീതാര്‍ച്ചന, സംഗീതഭജന തുടങ്ങിയവ അരങ്ങേറും. ശേഷം മഹാ പ്രസാദം. നവരാത്രി ദിവസങ്ങളില്‍ അന്നദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നു മുമ്പ് ഗുരുദേവഗിരി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. പൂജാബുക്കിംഗിനും മറ്റു വിവരങ്ങള്‍ക്കും താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

7304085880, 9820165311, 83693 12803

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ