ലോകത്തിലെ മനോഹരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ നവിമുംബൈ വിമാനത്താവളവും

 
Mumbai

ലോകത്തിലെ മനോഹരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ നവിമുംബൈ വിമാനത്താവളവും

ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ചത് 2 വിമാനത്താവളങ്ങള്‍

Mumbai Correspondent

മുംബൈ: ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഇടം പിടിച്ചു. വാസ്തുവിദ്യ, ഡിസൈന്‍ രംഗങ്ങളില്‍ നല്‍കുന്ന പുരസ്‌കാരങ്ങളില്‍ ഒന്നാണിത്. ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് പുറമെ ചൈനയിലെ ഗ്വാങ്ഷൂ, ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, കംബോഡിയയിലെ കാന്‍ഡല്‍ സ്റ്റുവെങ്, അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ്, സാന്തിയാഗോ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇത്തവണത്തെ പട്ടികയിലുണ്ട്.

താമരപ്പൂവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ വാസ്തുവിദ്യയാണ് നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 'ടെര്‍മിനല്‍ 1' നെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

മികച്ച വാസ്തുവിദ്യ, സുസ്ഥിരത, പ്രവര്‍ത്തനക്ഷമത എന്നിവയില്‍ ലോകത്തിലെ ഏറ്റവും മികച്ചവയ്ക്കൊപ്പം നില്‍ക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുള്ള അംഗീകാരമാണിതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.