വനിതാദിനം ആഘോഷിച്ചു.

 

MV

Mumbai

എൻബികെഎസ് നെരൂൾ വനിതാദിനം ആഘോഷിച്ചു

ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ എൻബികെഎസ് ഓഡിറ്റോറിയത്തിൽ വനിതാ ദിനം ആഘോഷിച്ചു

Mumbai Correspondent

നെരൂൾ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ എൻബികെഎസ് ഓഡിറ്റോറിയത്തിൽ വനിതാ ദിനം ആഘോഷിച്ചു. കെയർ 4 മുംബൈ സെക്രട്ടറി പ്രിയ എം. വർഗീസ് വനിതാ ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചു. ഭവ്യ എം.കെ. (TISS ICMR) മുഖ്യ പ്രഭാഷണം നടത്തി.

സമാജം വൈസ് പ്രസിഡന്‍റ് കെ.ടി. നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വനിത വിഭാഗം കൺവീനർ ഓമന ഉണ്ണി സ്വഗതം ആശംസിച്ചു. സെക്രട്ടറി പ്രകാശ് കാട്ടാക്കട വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

സ്ത്രീ ശാക്തീകരണത്തിന്‍റെ പ്രസക്തിയും അനുഭവങ്ങളും സ്വയംപര്യാപ്തത നേടാൻ വേണ്ടിയുള്ള ഉപദേശവും ആവശ്യകതയും സദസിനെ ബോധ്യപ്പെടുത്തി.

ചടങ്ങിൽ സമാജം അംഗവും കവിയത്രിയുമായ സതിദേവി വാര്യരെ വിശിഷ്ടാതിഥികൾ ആദരിച്ചു. തുടർന്ന് സമാജം വിനിതാ വിഭാഗം അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ അരങ്ങേറി. മാനേജിങ് കമ്മിറ്റി അംഗം ലത ഷിബു കൃതജ്ഞത രേഖപ്പെടുത്തി.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം