നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂട്ടിയതിനെതിരെ എന്‍ബികെഎസ്

 
Mumbai

നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂട്ടിയതിനെതിരേ എന്‍ബികെഎസ്

നിവേദനം നല്‍കി

Mumbai Correspondent

നവിമുംബൈ: പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്ക് കുത്തനെ കൂട്ടിയതിനെതിരെയും 70 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക ഐഡി കാര്‍ഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ന്യൂ ബോംബെ കേരളീയ സമാജം നിവേദനം നല്‍കി. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ പ്രകാശ് ജോസഫ്, മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നിവര്‍ക്കാണ് സംഘടന നിവേദനങ്ങള്‍ സമര്‍പ്പിച്ചത്.

പ്രവാസി മലയാളി സമൂഹത്തിന് കേരള സര്‍ക്കാരുമായി ബന്ധപ്പെടുന്നതിനുള്ള ഏകീകൃത സംവിധാനമായ നോര്‍ക്ക-റൂട്ട്‌സ് ഐഡി കാര്‍ഡ് 70 വയസിന് മുകളിലുള്ള പ്രവാസികള്‍ക്കും ലഭ്യമാക്കണമെന്ന് എന്‍ബികെഎസ് ആവശ്യപ്പെട്ടു. നിലവില്‍ ഈ പ്രായപരിധി കാരണം മുതിര്‍ന്ന വലിയൊരു വിഭാഗം പ്രവാസികള്‍ നോര്‍ക്കയുടെ സേവന പരിരക്ഷയില്‍ നിന്ന് പുറത്താണ്. നോര്‍ക്ക കെയറിന്‍റെ 26-27 കാലയളവില്‍ 110 വയസ്സുവരെയുള്ളവര്‍ക്ക് പരിരക്ഷ ഉറപ്പാക്കിയ സാഹചര്യത്തില്‍ ഐഡി കാര്‍ഡിന്റെ കാലാവധി 70 വയസിന് മുകളിലേക്ക് ഉയര്‍ത്തണം.

റവന്യൂ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് അത്യന്താപേക്ഷിതമായതിനാല്‍ ഇത് നിഷേധിക്കപ്പെടരുത്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെയാണെങ്കിലും 70 കഴിഞ്ഞവര്‍ക്ക് പ്രത്യേക ഐഡി കാര്‍ഡെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.