അജിത് പവാർ

 
Mumbai

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി

ഈ വർഷം ജനുവരി 28ന് പുനെ ജില്ലയിലെ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിലാണ് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്

Sarath Nath MS

പുനെ: വിമാനാപകടത്തിൽ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവ‍ശ്യപ്പെട്ട് എൻസിപി (എസ്പി). പാർട്ടി എംഎൽഎ രോഹിത് പവാർ ആണ് ഇക്കാര്യം ഉന്നയിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഞായറാഴ്ച പുനെയിൽ എത്തിയിരിക്കെയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

അജിത് പവാറിന്‍റെ മരണം അപകടമാണോ ഗൂഢാലോചനയാണോ എന്ന് കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് രോഹിത് പവാർ പറഞ്ഞു. മഹാരാഷ്ട്രയുടെ വികസനത്തിന് അജിത് പവാറിന്‍റെ സംഭാവന വിലമതിക്കാനാവാത്തതാണ്. അതിനാൽ പുനെ റിങ് റോഡിന് അജിത് പവാറിന്‍റെ പേര് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം ജനുവരി 28ന് പുനെ ജില്ലയിലെ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിലാണ് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ അജിത് പവാറും മറ്റ് നാല് പേരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര സിഐഡിയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം നടത്തിയിരുന്നു.

അജിത് പവാറിന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ സുനേത്ര പവാർ എൻസിപി അധ്യക്ഷയാവുകയും ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുകയുമായിരുന്നു.