ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ദൈവദശകം

 
Mumbai

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ദൈവദശകം ആലാപനത്തില്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്‍

നൃത്തവും ശ്രദ്ധ പിടിച്ച് പറ്റി

Mumbai Correspondent

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ഗുരുദേവ സ്മരണയുടെ ആത്മീയപ്രഭ പകര്‍ന്നാണ് 'ശിവദം' നൃത്താവിഷ്‌കാരം അരങ്ങേറിശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരിപാടി മുംബൈക്കാര്‍ക്ക് നവ്യാനുഭവമായി.

ഇരുന്നൂറിലേറെ സംഗീത വിദ്യാര്‍ത്ഥികളും ഭരതനാട്യ നര്‍ത്തകരും അണിനിരന്ന അവതരണം ഗുരുദേവന്റെ ദര്‍ശനവും ആത്മീയ സന്ദേശവും കലാരൂപത്തില്‍ ആവിഷ്‌കരിച്ചു.ഗുരുദേവന്റെ ആശയങ്ങളും ദര്‍ശനങ്ങളും പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സംഗീതവും നൃത്തവും സമന്വയിപ്പിച്ച അവതരണത്തില്‍ ദൈവദശകത്തിന്റെ ഭാവവും ഗുരുദേവ സന്ദേശത്തിന്റെ മഹത്വവും നിറഞ്ഞുനിന്നു.

250-ഓളം നര്‍ത്തകരുടെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച 'ശിവദം' മുംബൈയിലെ സാംസ്‌കാരിക വേദിയില്‍ ശ്രദ്ധേയമായ കലാനുഭവമായി മാറി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും മുംബൈയിലെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും പങ്കെടുത്തു. ദൈവദശകത്തിന്റെ മറാഠി പതിപ്പിന്‌റെ ആലാപനവും നടത്തി.