ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ നാടകരംഗത്തേക്ക്

 
Mumbai

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ നാടകരംഗത്തേക്ക്

നാളെ പൂജാ ചടങ്ങുകള്‍

Mumbai Correspondent

നവി മുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ ഒരിടവേളയ്ക്ക് ശേഷം പുതിയ നാടകസംരംഭത്തിന് തുടക്കം കുറിക്കുന്നു. സമാജം അവതരിപ്പിക്കുന്ന ആര്‍ദ്ര നിലാവ് എന്ന നാടകത്തിന്‍റെ പൂജാ ചടങ്ങുകള്‍ ജൂലൈ 4ന് വൈകിട്ട് 7ന് നടത്തും. കോപ്പര്‍ഖൈര്‍ണെയിലുള്ള ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ ഹാളിലാണ പരിപാടി. പ്രവീണ്‍ ആന്‍റോയാണ് ഈ നാടകത്തിന്‍റെ സംവിധാനം.

കലകളെയും കലാകാരന്മാരെയും എക്കാലത്തും പ്രോത്സാഹിപ്പിച്ചു പോന്നിട്ടുള്ള ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റർ, നിരവധി സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമെ നാടക ക്യാമ്പുകളും ശില്പശാലകളും നിരന്തരമായി സംഘടിപ്പിക്കുന്ന സംഘടനയാണ്.

മികച്ച നാടക നടന്മാരും നടിമാരും സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖ വ്യക്തികളും ഈ പൂജാ ചടങ്ങില്‍ പങ്കാളികളാകും.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം