കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു

 
Mumbai

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ കേരളപ്പിറവി ദിനാഘോഷം നവംബര്‍ ഒന്നിന്

ഇ പി സജീവന്‍ ഉദ്ഘാടനം ചെയ്യും

Mumbai Correspondent

നവിമുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് രാവിലെ 10ന് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. കേരളത്തിന്‍റെ പാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും പ്രവാസി മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തുകയും പുതുതലമുറയ്ക്ക് കേരളീയ കലാരൂപങ്ങളുടെ മഹത്വം പകര്‍ന്നുനല്‍കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.

കേരളത്തിന്‍റെ തനത് കലാരൂപങ്ങള്‍ക്കും പാരമ്പര്യ കലകള്‍ക്കും പ്രാധാന്യം നല്‍കുന്ന ആഘോഷത്തില്‍ വിവിധ സാംസ്‌കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും.

ഗാനരചയിതാവ് ഇ.പി. സജീവന്‍ ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ പി.ആര്‍ .കൃഷ്ണന്‍, സാഹിത്യ വിവര്‍ത്തക ലീലാ സര്‍ക്കാര്‍, നോവലിസ്റ്റ് ബാലകൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ എം.കെ. നവാസ് എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും.