സൗന്ദര്യ മത്സരത്തില്‍ വിജയിയായി നിമിഷ നായര്‍

 
Mumbai

സൗന്ദര്യ മത്സരത്തില്‍ വിജയിയായി നിമിഷ നായര്‍

21-40 വിഭാഗത്തിലാണ് നിമിഷ മത്സരിച്ചത്

Mumbai Correspondent

മുംബൈ: അംബര്‍നാഥ് റോട്ടറി ക്ലബ്ബില്‍ സംഘടിപ്പിച്ച മിസിസ് അംബര്‍നാഥ് സൗന്ദര്യ മത്സരത്തില്‍ മലയാള ചലച്ചിത്ര നടിയും നര്‍ത്തകിയുമായ നിമിഷ നായര്‍ വിജയിയായി. അംബര്‍നാഥിലെ റോട്ടറി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ഫൈനല്‍ റൗണ്ടിലാണ് നിമിഷ നായര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സിനിമയിലും കലാരംഗത്തും സജീവമായ നിമിഷ നായര്‍ ഇതിനകം അരഡസനോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം ശാസ്ത്രീയ നൃത്ത രംഗത്തും സജീവമായ നിമിഷ നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരിയാണ്.

21 മുതല്‍ 40 വയസ് വരെയുള്ള വിഭാഗത്തിലാണ് നിമിഷ നായര്‍ സമ്മാനം നേടിയത്. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ വ്യക്തിത്വം, പ്രതിഭ, അവതരണ മികവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വിജയിയെ തെരഞ്ഞെടുത്തു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം