ബോംബെ ഹൈക്കോടതി

 

file image

Mumbai

മാലിന്യ സംസ്‌കരണ പ്രശ്‌നത്തില്‍ ബിഎംസിക്കെതിരേ ബോംബെ ഹൈക്കോടതി

നഗരത്തിലെ സമ്പന്ന മേഖല മാത്രം വൃത്തിയാക്കിയാല്‍ പോരെന്നും കോടതി

Mumbai Correspondent

മുംബൈ : മുംബൈ നഗരത്തിലെ മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ (ബിഎംസി) കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. നഗരത്തിലെ സമ്പന്നമേഖലമാത്രം വൃത്തിയാക്കിയാല്‍ പോരായെന്നും മുംബൈ എന്നാല്‍ ദക്ഷിണ മുംബൈ മാത്രമല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

എല്ലായിടത്തും മാലിന്യമാണ്. ദക്ഷിണ മുംബൈയും വര്‍ളിയും വൃത്തിയായതുകൊണ്ടുമാത്രം മുംബൈ മുഴുവന്‍ വൃത്തിയായി എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി തുറന്നടിച്ചു. ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നഗരത്തിലെ പ്രധാന മാലിന്യസംസ്‌കരണ കേന്ദ്രമായ കഞ്ചൂര്‍മാര്‍ഗ് ലാന്‍ഡ്ഫില്ലില്‍ ഖരമാലിന്യം തുടര്‍ച്ചയായി തള്ളുന്നതിനെ ചോദ്യംചെയ്തുള്ള ഒരുകൂട്ടം പൊതുതാത്പര്യ ഹര്‍കളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ജോഗേശ്വരിയിലും മലാഡിലും സ്ഥിതി ഗുരുതരമാണ്. 24 വാര്‍ഡുകള്‍ക്കും പ്രത്യേക ശുചിത്വ പ്ലാന്‍ നല്‍കിയിട്ടും തെരുവുകളില്‍ മാലിന്യം തള്ളുന്നത് അവസാനിച്ചിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.