ഡോ. സുരേഷ് കുമാർ മധുസൂദനൻ.

 
Mumbai

രാഷ്ട്രപതിക്കൊപ്പമുള്ള ഔദ്യോഗിക ബിസിനസ് പ്രതിനിധിസംഘത്തിൽ ഡോ. സുരേഷ്‌കുമാർ മധുസൂദനനും

മോൾഡോവയിലേക്കും റൊമാനിയയിലേക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അനുഗമിക്കുന്ന ഇന്ത്യൻ ബിസിനസ് സംഘത്തിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

Mumbai Correspondent

ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമു മോൾഡോവയിലേക്കും റൊമാനിയയിലേക്കും നടത്തുന്ന ഔദ്യോഗിക രാഷ്ട്രസന്ദർശനത്തിൽ അനുഗമിക്കുന്ന ഇന്ത്യൻ ബിസിനസ് പ്രതിനിധിസംഘത്തിലെ അംഗമായി സീഗൾ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ ഡോ. സുരേഷ് കുമാറിനെ നാമനിർദേശം ചെയ്തു.

ഒരു ഇന്ത്യൻ രാഷ്ട്രപതി ആദ്യമായാണ് മോൾഡോവ സന്ദർശിക്കുന്നത്. റൊമാനിയൻ സന്ദർശനം മൂന്ന് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കു ശേഷവും. ഇന്ത്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നിർമാണം, ഊർജം, നൈപുണ്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

രാഷ്ട്രപതിക്കൊപ്പമുള്ള പ്രതിനിധിസംഘത്തിൽ ഇടംനേടിയത്, അന്താരാഷ്ട്ര റിക്രൂട്ട്മെന്‍റ്, നൈപുണ്യ വികസനം, അന്താരാഷ്ട്ര വ്യവസായ സഹകരണം എന്നീ മേഖലകളിൽ ഡോ. സുരേഷ്‌കുമാർ നാല് പതിറ്റാണ്ടിലേറെയായി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

"ഇന്ത്യയുടെ ബഹുമാനപ്പെട്ട രാഷ്ട്രപതിക്കൊപ്പമുള്ള ഈ വിശിഷ്ട ബിസിനസ് പ്രതിനിധിസംഘത്തിൽ അംഗമാകാൻ അവസരം ലഭിച്ചത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്. ഈ അവസരം നൽകിയ ഭാരത സർക്കാരിനോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യ, മോൾഡോവ, റൊമാനിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം, നൈപുണ്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നതിനും ഈ സന്ദർശനം സഹായകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു"- അദ്ദേഹം പറഞ്ഞു.

ഡോ. സുരേഷ്‌കുമാർ മധുസൂദനന്‍റെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ സീഗൾ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ മാനേജ്മെന്‍റും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

1985-ൽ സ്ഥാപിതമായ സീഗൾ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ മുപ്പതിലധികം രാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിൽ ഡോ. സുരേഷ്‌കുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സുതാര്യവും നൈതികവുമായ റിക്രൂട്ട്മെന്‍റ് രീതികളും നൈപുണ്യ വികസന പ്രവർത്തനങ്ങളും ആഗോള നിലവാരത്തിൽ ഇന്ത്യൻ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലുള്ള അദ്ദേഹത്തിന്‍റെ ദീർഘദർശിത്വവും ദേശീയ-അന്തർദേശീയ തലങ്ങളിൽ സീഗളിന് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.

1985-ൽ സ്ഥാപിതമായ സീഗൾ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ മുപ്പതിലധികം രാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിൽ ഡോ. സുരേഷ്‌കുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

സുതാര്യവും നൈതികവുമായ റിക്രൂട്ട്മെന്‍റ് രീതികളും നൈപുണ്യ വികസന പ്രവർത്തനങ്ങളും ആഗോള നിലവാരത്തിൽ ഇന്ത്യൻ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലുള്ള അദ്ദേഹത്തിന്‍റെ ദീർഘദർശിത്വവും ദേശീയ-അന്തർദേശീയ തലങ്ങളിൽ സീഗളിന് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.

ഐഎസ്ആർഒയിൽ കൂട്ടരാജി; രാജി വച്ചത് 100ലധികം ശാസ്ത്രജ്ഞർ

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി