ഇനി മെലഡി റോഡില്‍ പാട്ടില്ല

 
Mumbai

ഇനി മെലഡി റോഡില്‍ പാട്ടില്ല

പാഴാക്കിയത് 6 കോടിയിലധികം രൂപ

Mumbai Correspondent

മുംബൈ: സംഗീതം കേട്ടുള്ള റോഡ് യാത്ര വന്‍ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാട്ട് നിര്‍ത്തി. ദേശഭക്തി ഉയര്‍ത്തുന്ന ജയ് ഹോ എന്ന ഗാനത്തിന്‍റെ ട്യൂണ്‍ മുഴങ്ങുന്ന പാത ഉറക്കം കെടുത്താന്‍ തുടങ്ങിയതോടെ സമീപവാസികള്‍ സംഘടിക്കുകയായിരുന്നു.

തീരദേശപാതയില്‍ നരിമാന്‍ പോയിന്‍റിനും വര്‍ളിക്കുമിടയില്‍ ബ്രീച്ച് കാന്‍ഡി മേഖലയില്‍ ഒരുമാസം മുന്‍പാണ് ഈ സംവിധാനം ഒരുങ്ങിയത്. പുതിയ തിരുമാനപ്രകാരം സംഗീതസംവിധാനമില്ലാത്ത തൊട്ടുചേര്‍ന്നുള്ള ലെയ്നിലൂടെ വാഹനങ്ങള്‍ക്കു കടന്നുപോകാം. നേരത്തേ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ സ്ലംഡോഗ് മില്യണയര്‍ സിനിമയിലെ ജയ് ഹോ ഗാനത്തിന്റെ സംഗീതം കേള്‍ക്കുന്ന വിധമായിരുന്നു സംവിധാനം. തുടര്‍ച്ചയായി മുഴങ്ങുന്ന ശബ്ദം തങ്ങളുടെ സൗരജീവിതത്തെ ബാധിക്കുന്നതായി പരിസരത്തുള്ള 500-ലേറെ കുടുംബങ്ങള്‍ പരാതിപ്പെട്ടതോടെ പാട്ട് നിര്‍ത്തിയയത്

6 കോടിയിലിധികം രൂപ മുടക്കിയാണ് ഈ സംവിധാനം റോഡില്‍ ഘടിപ്പിച്ചത്. കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ പാഴാക്കുന്ന ബിഎംസിക്കെതിരെ വിമര്‍ശനങ്ങളും ഉയരുനന്നുണ്ട്.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി