ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 28ന്

 
Mumbai

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 28ന്

നെരൂള്‍ ഗുരുദേവഗിരിയില്‍ വച്ചാണ് ആഘോഷം

Mumbai Correspondent

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി, നെരൂള്‍ ഈസ്റ്റ്, നെരൂള്‍ വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 172 -ാമത് ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 28 ന് വെള്ളിയാഴ്ച നെരൂള്‍ ഗുരുദേവഗിരിയില്‍ വച്ചാണ് അഘോഷ പരിപാടികള്‍. സിനിമാ നടന്‍ നിര്‍മല്‍ പാലാഴി മുഖ്യാതിഥിയായിരിക്കും. സിനിമാ നിര്‍മാതാവ് മുരളി മാട്ടുമ്മല്‍ വിശിഷ്ടാതിഥിയായെത്തും. പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരി ഗോവിന്ദനും സംഘവും ഗുരുദേവ കൃതികളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന സോപാന സംഗീതം, സമിതി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം ,പുരസ്‌കാര വിതരണം, ചതയസദ്യ എന്നിവയുണ്ടാകും.

സാംസ്‌കാരിക സമ്മേളനത്തില്‍ സമിതി പ്രസിഡന്റ് എം. ഐ.ദാമോദരന്‍ അധ്യക്ഷത വഹിക്കും. സമിതി ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് , വൈ. ചെയര്‍മാന്‍ എസ്. ചന്ദ്രബാബു, ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണല്‍ സെക്രട്ടറി എന്‍. എസ്. രാജന്‍, ഗുരുദേവഗിരി കമ്മറ്റി കണ്‍വീനര്‍ വി.കെ. പവിത്രന്‍, വനിതാ വിഭാഗം സോണല്‍ കണ്‍വീനര്‍ മഞ്ജു പ്രേംകുമാര്‍, നിര്‍മല്‍ പാലാഴി, മുരളി മാട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിക്കും.

28 നു രാവിലെ 6.45 നു നടക്കുന്ന ഗുരുപൂജയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ഗണപതി ഹോമം, ഉഷ:പൂജ, ഗുരുഭാഗവത പാരായണം, കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം , മെറിറ്റ് അവാര്‍ഡ് വിതരണം. തുടര്‍ന്ന് ചതയ സദ്യ. വി.പി. പ്രദീപ് കുമാര്‍ സ്വാഗതവും കെ. സുനില്‍കുമാര്‍ കൃതജ്ഞതയും പറയും. സമിതി സാംസ്‌കാരിക വിഭാഗം സെക്രട്ടറികൂടിയായ രാധാകൃഷ്ണ പണിക്കര്‍ പരിപാടികള്‍ നിയന്ത്രിക്കും.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ഡിഎംകെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ

കൊച്ചി മെട്രൊയുടെ പേരുമാറ്റം ആലോചനയിലില്ല; വി.ഡി. സതീശന്‍

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

യുഎസിൽ വിമാനം തകർന്നുവീണു; അപകടത്തിൽപ്പെട്ടത് എട്ട് പേർ