നവിമുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ്

 
Mumbai

ജൂലൈ 15 മുതല്‍ നവിമുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ്

സര്‍വീസ് ആഴ്ചയില്‍ 2 ദിവസം

Mumbai Correspondent

മുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 15 മുതല്‍ ആരംഭിക്കും. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ സൗകര്യം വര്‍ധിക്കും. പ്രവാസി മലയാളികള്‍ക്കു കണക്ഷന്‍ വിമാനത്തില്‍ നാട്ടിലേക്കു പോകാനും ഉള്ളവര്‍ക്കും സേവനം സഹായമാകും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് ജുലൈ 15 മുതലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നത്. അതില്‍ ആദ്യ സര്‍വീസാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസുകള്‍. ജൂലൈ അവസാനത്തോടെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ്, മറ്റു ബുക്കിങ് പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.