രോഹിത് ഷെട്ടി

 
Mumbai

രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഗുണ്ടാസംഘം 5 ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

Mumbai Correspondent

മുംബൈ: സംവിധായകന്‍ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനുനേരെ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ ആശാറാം ഫസലാണ് മുംബൈ പൊലീസിന്‍റെ പിടിയിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഫസലാണ് വെടിവച്ചയാള്‍ക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി ഉയര്‍ന്നു. മുഖ്യപ്രതി ശുഭം ലോങ്കര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ എല്ലാവരെയും 11 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചോളം ബോളിവുഡ് താരങ്ങളെ സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി